Breaking

Friday, March 1, 2019

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പ് ഭവനരഹിതര്‍ക്കും ഭൂമി ഇല്ലാത്തവര്‍ക്കും വീട് യാഥാര്‍ഥ്യമാക്കും: മന്ത്രി കടകംപള്ളി

പത്തനംതിട്ട: ഇടതുപക്ഷ സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പ് ഭവനരഹിതര്‍ക്കും ഭൂമി ഇല്ലാത്തവര്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 32 മാസ കാലയളവിനുള്ളില്‍ ദീര്‍ഘകാലമായി മുടങ്ങി കിടന്ന വന്‍കിട വികസന പദ്ധതികള്‍ എല്ലാം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. എല്ലാ നിയോജക മണ്ഡലങ്ങളിലെയും സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവും പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി. ഗവി ഉള്‍പ്പെടെ ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 36 ലക്ഷത്തില്‍ നിന്നും 51 ലക്ഷമായി ഉയര്‍ത്തുകയും പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1200 രൂപയായി വര്‍ധിപ്പിച്ച്‌ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി വരുകയാണെന്നും മന്ത്രി പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2BY685P
via IFTTT