കൊച്ചി: കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖല കേരള സംരക്ഷണയാത്ര എറണാകുളം ജില്ലയില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. ജില്ലയിലെ തീരദേശമേഖലകളായ പറവൂര്‍, വൈപ്പിന്‍, കൊച്ചി എന്നിവിടങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ സ്വീകരണം ഏറ്റുവാങ്ങും. രാവിലെ 11 മണിയോടെ പറവൂര്‍ മുന്‍സിപ്പല്‍ ഓഫീസിന് സമീപമാണ് ആദ്യ സ്വീകരണം.
തുടര്‍ന്ന് വൈകിട്ട് മൂന്നു മണിയോടെ വൈപ്പിന്‍ മണ്ഡലത്തിലെ ചെറായി ഗൗരീശ്വരം ക്ഷേത്രമൈതാനത്ത് ജാഥയെ വരവേല്‍ക്കും. വൈകിട്ട് നാലിന് കൊച്ചി മണ്ഡലത്തിലെ തോപ്പുംപടി എന്നിവിടങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും.
അഞ്ചിന് മറൈന്‍ഡ്രൈവിലെ സ്വീകരണത്തോടെ ജില്ലയിലെ മൂന്നു ദിവസത്തെ പര്യടനം സമാപിക്കും.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ്, എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവരും ജാഥയെ അനുഗമിക്കുന്നുണ്ട്.
from Anweshanam | The Latest News From India https://ift.tt/2TsZ776
via IFTTT