ഗൊരഖ്പുർ: പ്രസവത്തെക്കുറിച്ച് വീഡിയോ ദൃശ്യങ്ങൾ കണ്ട് മനസിലാക്കിയ ശേഷംവാടകമുറിയിൽ ആരും അടുത്തില്ലാതെഒറ്റക്ക് പ്രസവിച്ച അവിവാഹിതയായ യുവതിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെബിലാന്ദർപുരിലാണ് സംഭവം. ബഹ്റെയ്ച്ച് സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച ബിലാന്ദർപുരിൽ എത്തുകയും മുറി വാടകയ്ക്കെടുത്ത് താമസിക്കുകയുമായിരുന്നു. എന്നാൽകഴിഞ്ഞദിവസംയുവതിയുടെ മുറിക്ക് പുറത്തേക്ക് രക്തം ഒഴുകി വരുന്നത് അടുത്ത മുറികളിൽ താമസിക്കുന്നവരുടെശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് യുവതിയും കുഞ്ഞും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. കഴിഞ്ഞ നാല് വർഷമായി ഗൊരഖ്പൂരിൽ താമസിച്ച് മത്സരപരീക്ഷകൾക്കായി തയാറെടുക്കുകയായിരുന്നു യുവതി. മൊബൈൽ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ കണ്ടാണ് യുവതി പ്രസവത്തിന് തയ്യാറെടുത്തതെന്ന് പോലീസ് അറിയിച്ചു. അതേ സമയം സംഭവത്തിൽ പരാതിപ്പെടുകയോ യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെപ്പറ്റിയുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ കുടുംബം തയാറാകുകയോ ചെയ്യാത്ത സാഹചര്യത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നുംകാണ്ട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വ്യക്തമാക്കി. Content Highlights:Unmarried woman watches video on how to deliver baby dies while giving birth alone
from mathrubhumi.latestnews.rssfeed https://ift.tt/2F5OMWp
via
IFTTT