Breaking

Monday, March 11, 2019

എം.വി.ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി പി.ജയരാജൻ വടകര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ് പുതിയ ജില്ലാ സെക്രട്ടറിയായ എം.വി.ജയരാജൻ. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് എം.വി.ജയരാജൻ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്. അച്ചടക്കനടപടിക്കുശേഷം പാർട്ടിയിലേക്ക് തിരിച്ചെത്തിയ സി.പി.എം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശി വീണ്ടും നേതൃനിരയിലേക്ക് വരും. ജില്ലാകമ്മിറ്റിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താനും തീരുമാനിച്ചതായാണ് വിവരം. Content Highlights:mv jayarajan elected cpm kannur district secretary


from mathrubhumi.latestnews.rssfeed https://ift.tt/2HahAiV
via IFTTT