ന്യൂഡൽഹി: നരേന്ദ്രമോദിയുടെ ഭരണകാലത്ത് റഷ്യയിൽ നിന്നുള്ള ആയുധ ഇറക്കുമതി ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ടുകൾ. യുപിഎ സർക്കാരിന്റെ കാലത്ത് 2009 മുതൽ 2013 വരെയുള്ള സമയത്ത് 76 ശതമാനവും റഷ്യൻ ആയുധങ്ങളായിരുന്നു ഇന്ത്യയുടെ ആയുധശേഖരത്തിലുണ്ടായിരുന്നതെങ്കിൽ 2014 മുതൽ 2018 വരെയുള്ള കാലത്ത് അത് 58 ശതമാനമായെന്നാണ് റിപ്പോർട്ട്. സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആർ.ഐ) ന്ന സ്ഥാപനം തയ്യാറാക്കിയ 2018 ലെ ആയുധ കൈമാറ്റങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്. റഷ്യയിൽ നിന്നുള്ള ആയുധ ഇറക്കുമതിയിൽ 42 ശതമാനമാണ് ഇടിവുണ്ടായത്. ആയുധങ്ങളുടെ കാര്യത്തിൽ വിദേശ കമ്പനികളെയും രാജ്യങ്ങളെയും ആശ്രയിക്കുന്ന സ്വഭാവത്തിൽ കുറവവുവരുത്തി അവ ഇന്ത്യയിൽ നിർമിക്കാനുള്ള മോദിയുടെ നയപ്രകാരം വിദേശത്തുനിന്ന് ആയുധ ഇറക്കുമതി 24 ശതമാനം കുറഞ്ഞിട്ടുമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതിയിൽ കുറവുവരുത്തിയിട്ടും ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോഴും ഇന്ത്യ. റഷ്യയ്ക്ക് ഇന്ത്യൻ ആയുധവിപണിയിലുള്ള വിഹിതം കുറഞ്ഞപ്പോൾ ഇസ്രായേൽ, യു.എസ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആയുധ ഇറക്കുമതി വർധിക്കുകയും ചെയ്തു. ഇന്ത്യയ്ക്കു പുറമെപാകിസ്താന്റെയും ആയുധ ഇറക്കുമതി കുത്തനെ കുറഞ്ഞിട്ടുണ്ട്. 39 ശതമാനമാണ് പാകിസ്താന്റെ ആയുധ ഇറക്കുമതിയിൽ കുറവുവന്നത്. ഇതിന് പ്രധാന കാരണം അമേരിക്കൻ സഹായം പാകിസ്താന് ലഭിക്കാതെ വന്നതാണെന്നാണ് കരുതുന്നത്. ലോകത്തിലേറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ യുഎസ്, റഷ്യ, ഫ്രാൻസ്, ജർമനി, ചൈന എന്നിവയാണ്. സൗദി അറേബ്യ, ഇന്ത്യ, ഈജിപ്ത്, ഓസ്ട്രേലിയ, അൽജീരിയ എന്നീരാജ്യങ്ങളാണ് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ. Content Highlights:Russian arms exports to India fell by 42% in NDA Regime
from mathrubhumi.latestnews.rssfeed https://ift.tt/2CgytEm
via
IFTTT