Breaking

Wednesday, March 20, 2019

ജെറ്റ് എയര്‍വെയ്‌സിലെ പ്രതിസന്ധി രൂക്ഷമാകുന്നു; ഏപ്രില്‍ ഒന്നുമുതല്‍ പണിമുടക്കുമെന്ന് പൈലറ്റുമാര്‍

മുംബൈ: മാർച്ച് അവസാനത്തോടെ ശമ്പള കുടിശിക തീർത്തില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ പണിമുടക്കുമെന്ന് ജെറ്റ് എയർവെയ്സിലെ പൈലറ്റുമാർ. കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള കുടിശിക തീർക്കണമെന്നാണ് ആവശ്യം. ജെറ്റ് എയർവെയ്സ് വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെത്തുടർന്ന് ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം വിളിച്ചുചേർക്കാൻ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മന്ത്രാലയ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പൈലറ്റുമാർ പണിമുടക്കിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നൽകിയത്. നിലവിൽ 41 ജെറ്റ് എയർവെയിസ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. ശമ്പളം ലഭിക്കാതിരിക്കുന്നതും ലഭിക്കാൻ വൈകുന്നതും അടക്കമുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാനസിക പ്രയാസം ജോലിയേയും വിമാനങ്ങളുടെ സുരക്ഷയേയും ബാധിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി ജെറ്റ് എയർവെയ്സ് എൻജിനിയർമാരുടെ സംഘടന സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് കത്തയച്ചിരുന്നു. ജെറ്റ് എയർവെയിസിന് ആകെ 119 വിമാനങ്ങളാണ് ഉള്ളത്. എന്നാൽ ജീവനക്കാരുടെ പ്രക്ഷോഭത്തെ തുടർന്ന് നിലവിൽ 41 വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഏപ്രിൽ ഒന്നു മുതൽ ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുകയാണെങ്കിൽ സർവീസുകളെ മുഴുവൻ അത് ബാധിക്കും. Content Highlights:Crisis deepens in Jet Airways; Govt monitoring situation


from mathrubhumi.latestnews.rssfeed https://ift.tt/2OdEjvb
via IFTTT