റോം: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ യുവന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ. അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചാണ് യുവന്റസിന്റെ മുന്നേറ്റം. ആദ്യ പാദത്തിൽ 2-0ത്തിന് തോറ്റിരുന്ന യുവന്റസ് വൻതിരിച്ചുവരവാണ് നടത്തിയത്. ക്രിസ്റ്റ്യാനോയുടെ ഹാട്രികിൽ യുവന്റസ് ഇരുപാദങ്ങളിലുമായി 3-2ന് വിജയിച്ചു. ഗോഡിനും ഗിമിനസുമടങ്ങുന്ന അത്ലറ്റിക്കോയുടെ പ്രതിരോധനിരയെ കാഴ്ച്ചക്കാരാക്കിയായിരുന്നു ക്രിസ്റ്റ്യാനോയുടെ താണ്ഡവം. 27-ാം മിനിറ്റിൽ ക്രിസ്റ്റിയാനോ ആദ്യ ഗോൾ നേടി. ബെർണാഡസ്കിയുടെ ക്രോസിൽ ഹെഡ് ചെയ്ത് പോർച്ചുഗീസ് താരം അത്ലറ്റിക്കോയുടെ വല ചലിപ്പിച്ചു. രണ്ടാം പകുതിയിലും ക്രിസ്റ്റ്യാനോ ഹെഡ്ഡറിലൂടെ ഗോൾ നേടി. കാൻസെലോയുടെ ക്രോസിൽ നിന്ന് വന്ന ഹെഡ്ഡർ ഒബ്ലക് സേവ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് ഗോൾവല കടന്നു. ഇതോടെ സ്കോർ 2-2 എന്ന നിലയിലായി. തൊട്ടുപിന്നാലെ ഡിബാലെയേയും കീനിനേയും ഗ്രൗണ്ടിലിറക്കി യുവന്റസ് കൂടുതൽ ആക്രമണത്തിലേക്ക് നീങ്ങി. ഇതിന്റെ ഫലം 86-ാം മിനിറ്റിൽ ലഭിച്ചു.യുവന്റസിന് അനുകൂലമായ പെനാൽറ്റി. ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷ്യം തെറ്റിയില്ല. 3-2ന് അത്ലറ്റിക്കോയെ മറികടന്ന് യുവന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക്. ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ നേടുന്ന എട്ടാമത്തെ ഹാട്രിക് ഗോളാണിത്. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക് എന്ന നേട്ടത്തിൽ ക്രിസ്റ്റ്യാനോ ലയണൽ മെസ്സിക്കൊപ്പമെത്തി. അതോടൊപ്പം ചാമ്പ്യൻസ് ലീഗിൽ ഒരു ടീമിനെതിരേ രണ്ട് ഹാട്രിക് നേടുന്ന ആദ്യ താരമെന്ന റെക്കോഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. അത്ലറ്റിക്കോ മാഡ്രിഡിനെതിരേ മുമ്പും ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയിട്ടുണ്ട്. Wow so amazing cristiano ronaldo🙏 pic.twitter.com/0zq3opImbh — H.30⚠️ (@Huzee30) March 12, 2019 Content Highlights: Champions League 2019 Juventus Cristiano Ronadlo Hat trick
from mathrubhumi.latestnews.rssfeed https://ift.tt/2TOEsdu
via
IFTTT