കൊച്ചി:പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവനങ്ങൾ ഇനി വീട്ടുപടിക്കൽ ലഭ്യമാകും. 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിയുള്ളവർക്കും രോഗികളായവർക്കും കാഴ്ച ശേഷിയില്ലാത്തവർക്കുമാണ് സേവനം എത്തിക്കുക. തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാക്കാം. കെ.വൈ.സി. മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്ന ഉപഭോക്താക്കളുടെ വീട്ടുപടിക്കലാണ് സേവനമെത്തിക്കുക. അക്കൗണ്ടുമായി മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിച്ച, ബാങ്ക് ശാഖയുടെ അഞ്ച് കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്കാണ് സേവനം ലഭിക്കുക. ജോയിന്റ് അക്കൗണ്ട് ഉടമകൾക്കും മൈനർ അക്കൗണ്ടുകൾക്കും വ്യക്തിഗതമല്ലാത്തതുമായ അക്കൗണ്ടുകൾക്കും സേവനം ലഭിക്കില്ല. അർഹരായ ഉപഭോക്താക്കൾക്ക് സാമ്പത്തിക ഇടപാടിന് 100 രൂപ ഫീസും സാമ്പത്തിക ഇതര ഇടപാടുകൾക്ക് 60 രൂപ ഫീസും മാത്രമേ നൽകേണ്ടതുള്ളൂ. ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് ശാഖയിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ ഭിന്നശേഷിക്കാരും രോഗികളായവരും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുകയും വേണം. Content Highlights:sbi service for senior citizens and physically challenged people
from mathrubhumi.latestnews.rssfeed https://ift.tt/2u6SHw6
via
IFTTT