Breaking

Tuesday, March 12, 2019

കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി,രാജി: സമവായ നീക്കവുമായി കോണ്‍ഗ്രസ് നേതാക്കള്‍

തൊടുപുഴ: പി.ജെ.ജോസഫിന് കോട്ടയം ലോക്സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കേരള കോൺഗ്രസിൽ പൊട്ടിത്തെറി. ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിപി.എം.ജോർജ്രാജിവെച്ചു.തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം സിപിഎമ്മിനെ സഹായിക്കാനാണെന്ന് പി.എം.ജോർജ് പറഞ്ഞു. ഇതിനിടെ ഭാവി കാര്യങ്ങൾ പ്രഖ്യാപിക്കുന്നതിനായി പാർട്ടി വർക്കിങ് ചെയർമാൻകൂടിയായ പി.ജെ.ജോസഫ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അൽപസമയത്തിനകം തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോട്ടയത്ത് വിമതനായി മത്സരിക്കാനുള്ള നീക്കമാണ് പി.ജെ.ജോസഫ് നടത്തുന്നതെന്നാണ് സൂചന. തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി മാണി പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കാളാഴ്ച രാത്രി ജോസഫ് വിഭാഗം രഹസ്യയോഗം ചേർന്നിരുന്നു. പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതിനുള്ള സൂചനകളാണ് ജോസഫ്-മാണി വിഭാഗം നേതാക്കൾ നൽകുന്നത്. ഇതിനിടെ ഇരുനേതാക്കളുമായും യുഡിഎഫ് നേതാക്കൾ ഫോണിലൂടെ ചർച്ച നടത്തിവരികയാണ്. ഇരുവരേയും നേരിട്ട് കാണാനും യുഡിഎഫ് നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. കേരള കോൺഗ്രസിലെ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുമെന്ന് ഉമ്മൻചാണ്ടി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചനടന്ന പാർട്ടി ലോക്സഭാ മണ്ഡലം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്കൊടുവിൽ രാത്രി 9.15-ഓടെയാണ് പാർട്ടി ചെയർമാൻ കെ.എം. മാണി ചാഴിക്കാടന്റെ സ്ഥാനാർഥിത്വം പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. ജോസഫ് പാർട്ടി സ്ഥാനാർഥിയാകുന്നതിനെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളെയും രംഗത്തിറക്കിയാണ് മാണിവിഭാഗം പ്രതിരോധിച്ചത്. 2010 മേയ് 27-നാണ് ഇരുവിഭാഗവും ലയിച്ചത്. യു.ഡി.എഫിന്റെ ഇടപെടലാണ് ഇനി നിർണായകമാകുക. ജോസ് കെ. മാണിയുടെ നേതൃത്വത്തിലായിരുന്നു മാണിവിഭാഗത്തിന്റെ കരുനീക്കം. Content Highlights:blast in kerala congress- Kozhikode District General Secretary resigned from the party


from mathrubhumi.latestnews.rssfeed https://ift.tt/2NZKqmu
via IFTTT