Breaking

Tuesday, March 12, 2019

മദ്യപിച്ചെത്തി മറ്റൊരു നടനു നേരെ ബലപ്രയോഗം; തമിഴ് നടന്‍ വിമലിനെതിരെ കേസ്

നടൻ അഭിഷേകിനെ ബലമായി ആക്രമിച്ച കേസിൽ തമിഴ് നടൻ വിമലിനെതിരെ കേസ്. തിങ്കളാഴ്ച്ച കാലത്ത് വിമലിന്റെ ചെന്നൈയിലുള്ള വസതിയിൽ വച്ചാണ് സംഭവം. ഇരുവരും അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പോലീസ് റിപ്പോർട്ടുകൾ പറയുന്നത്. ചെന്നൈ വിരുമ്പാക്കത്തെ ഭാസ്കർ കോളനിയിലുള്ള അപ്പാർട്ട്മെന്റിൽ ഒരു മുറി അന്വേഷിച്ച് എത്തിയതായിരുന്നു വിമലും സുഹൃത്തുക്കളും. അവിടെ റിസപ്ഷനിൽ സോഫയിലിരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന അഭിഷേക് വിമലിനെ വക വെക്കാതെ തന്റെ കോൾ കഴിയും വരെ കാത്തു നിൽക്കാൻ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെടുകയായിരുന്നു. അഭിഷേകിന്റെ ഈ പ്രവൃത്തിയിൽ പ്രകോപിതനായ വിമൽ സുഹൃത്തുക്കൾക്കൊപ്പം നടനെ ആക്രമിക്കുകയായിരുന്നു. കണ്ണുകൾക്കും മുഖത്തിനും സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് വിമലിനും സുഹൃത്തുക്കൾക്കമെതിരെ പരാതി റജിസ്റ്റർ ചെയ്യുന്നത്. സംഭവശേഷം വിമൽ ഒളിവിലാണ്. നടനു വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് വിരുമ്പാക്കം പോലീസ്.വിമൽ അഭിഷേകിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. പസങ്ക, കളവാണി, കളകളപ്പ്, ഇവനുക്ക് എങ്കയോ മാച്ചം ഇരുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിമൽ. അതിനു മുമ്പ് വിജയ്ക്കൊപ്പം ഗില്ലി, കുരുവി എന്നീ ചിത്രങ്ങളിൽ ചെറു വേഷങ്ങളിലെത്തിയിരുന്നു. വരലക്ഷ്മി ശരത്കുമാർ നായികയാകുന്ന കന്നിരാസി, കളവാണി 2, രെണ്ടാവതു പടം എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. Content Highlights : tamil actor Vimal alleged for assaulting actor Abhishek, police complaint registered against Kalavani actor


from mathrubhumi.latestnews.rssfeed https://ift.tt/2HsB6qb
via IFTTT