തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളേജും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുത്ത് സർക്കാർ ഉത്തരവായി. ഇതിനുള്ള നിയമതടസ്സങ്ങൾ ഒഴിവാക്കാൻ സർക്കാർ നേരത്തേ ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പരിയാരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് സെന്റർ ഫോർ അഡ്വാൻസ്ഡ് മെഡിക്കൽ സർവീസസ് അനുബന്ധസ്ഥാപനങ്ങളായ പരിയാരം മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, കോളേജ് ഓഫ് നഴ്സിങ്, സ്കൂൾ ഓഫ് നഴ്സിങ്, സഹകരണ ഹൃദയാലയ, മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് എന്നിവയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്നത്. സ്ഥാപനങ്ങൾ കൈമാറാനുള്ള നടപടി പൂർത്തിയാകുന്നതുവരെ കളക്ടർക്കാകും ഇവയുടെ നിയന്ത്രണം. സർക്കാർ ഫീസിൽ 100 എം.ബി.ബി.എസ്. സീറ്റുകൾ കോളേജ് സർക്കാർ ഏറ്റെടുത്തതോടെ മെഡിക്കൽ-അനുബന്ധ കോഴ്സുകളിൽ ഇവിടെ വിദ്യാർഥികൾക്ക് സർക്കാർ ഫീസിൽ പഠിക്കാനാകും. മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിലേതുപോലെ ചികിത്സ സൗജന്യമാകുന്നത് ഉത്തരമലബാറിലെ ജനങ്ങൾക്ക് ആശ്വാസമാകും. എം.ബി.ബി.എസിന് 100-ഉം ബി.ഡി.എസിന് 60-ഉം സീറ്റുകളാണ് ഇവിടെയുള്ളത്. ജനറൽ മെഡിസിൻ, ഡെർമറ്റോളജി, പീഡിയാട്രിക്, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി., റേഡിയോ ഡയഗ്നോസിസ്, ചെസ്റ്റ് ഡിസീസ്, അനസ്തേഷ്യ, എമർജൻസി മെഡിസിൻ, സൈക്യാട്രി, ഒഫ്താൽമോളജി, ഡി.എൽ.ഒ. ഇ.എൻ.ടി, ഡി.ഡി.വി.എൽ. ഡെർമറ്റോളജി, ഡി.ജി.ഒ., ഡി.സി.എച്ച്., ഡി. ഓർത്തോ, പത്തോളജി, മൈക്രോബയോളജി, ഫിസിയോളജി, കമ്യൂണിറ്റി മെഡിസിൻ, എംഎസ്സി. നഴ്സിങ്, എം.ഫാം. ഫാർമക്കോളജി, ഫാർമസ്യൂട്ടിക്സ് തുടങ്ങിയ വിഭാഗങ്ങളിലായി 74 സർക്കാർ പി.ജി. സീറ്റുകളുമുണ്ട്. കാർഡിയോളജി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ഒരു സീറ്റാണ് ഇപ്പോഴുള്ളത്. പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ കാർഡിയോ തൊറാസിക് നഴ്സിങ്, ബി.ഫാം., ബി.എസ്സി. എൽ.എൽ.ടി., ബി.എസ്സി. നഴ്സിങ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, റേഡിയോളജിക്കൽ ടെക്നോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി, ഓപ്പറേഷൻ തീയേറ്റർ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ജി.എൻ.എം. എന്നീ കോഴ്സുകളിലായി 300-ഓളം സീറ്റുകളുമുണ്ട്. pariyaram medical college,kerala government,kannur
from mathrubhumi.latestnews.rssfeed https://ift.tt/2WdclCC
via
IFTTT