Breaking

Tuesday, March 12, 2019

വയനാട്ടില്‍ കാട്ടാന ഒരാളെ ചവുട്ടിക്കൊന്നു; കുട്ടികളെ പുറത്ത് വിടരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം

പനമരം: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പനമരം കാപ്പുംചാൽ കളിയാർതോട്ടത്തിൽ രാഘവനാണ് മരിച്ചത്. രാവിലെ പാൽകൊടുത്ത് തിരിച്ചുവരുമ്പോൾ വീടിന് സമീപത്ത് വെച്ചായിരുന്നു കാട്ടാന ഇയാളെ ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റ് രാഘവൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആനയിറങ്ങിയത്. ഇതേത്തുടർന്ന് ചെറുകാട്ടൂർ വില്ലേജിൽ 144 പ്രഖ്യാപിച്ചു. സമീപത്തെ സ്കുളുകളിൽ നിന്നു കുട്ടികളെ പുറത്ത് വിടരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ആനയെ കാട്ടിലേക്ക് തിരികെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രണമത്തിൽ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. Content Highlights:Elephant Attack Man Killed in wayanad


from mathrubhumi.latestnews.rssfeed https://ift.tt/2F4Pa7w
via IFTTT