Breaking

Tuesday, March 12, 2019

സ്ഥാനാർത്ഥിയാകാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി; മാണി-ജോസഫ് തർക്കത്തിൽ ഇടപെടും

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന നിലപാട് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. താനിപ്പോൾ എംഎൽഎ ആണെന്നും ലോക്സഭയിലേക്ക് മത്സരിക്കേണ്ട കാര്യമില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ഇടുക്കി ലോക്സഭാ സീറ്റിലേക്ക് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ ആവശ്യം. മത്സരിക്കാനില്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുതിർന്ന നേതാവ് വിഎം സുധീരനും. അതേസമയം കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തെചൊല്ലിയുള്ള തർക്കങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല.

from Oneindia.in - thatsMalayalam News https://ift.tt/2Hrsgch
via IFTTT