തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പതിനൊന്ന് മണിക്കാണ് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ചര്‍ച്ച നടത്തുന്നത്.
ശബരിമലയിലെ സുപ്രിംകോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചാരണ ആയുധമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നായിന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കമ്മീഷന്‍ ഇന്ന് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുന്നത്.
സിപിഎം കമ്മീഷന്‍ നിലപാടിനെ അനൂകൂലിക്കുമ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പി എതിര്‍ക്കാനാണ് സാധ്യത.
കമ്മീഷന്‍ നിലപാടിനെതിരെ ആദ്യഘട്ടം മുതല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച ബി.ജെ.പി ഇന്നത്തെ യോഗത്തിലും സമാനമായ നിലപാട് സ്വീകരിക്കും.
അതേസമയം, ടിക്കാറാം മീണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ബി.ജെ.പി പരാതിയും നൽകിയിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2UEL4st
via IFTTT