മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ സ്ത്രീകളുടെ മാല പൊട്ടിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബംഗാള്‍ സ്വദേശിയായ നോയലാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. എടവണ്ണപ്പാറ ബസ് സ്റ്റാൻഡിലേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല പൊട്ടിക്കാനാണ് നോയൽ ശ്രമിച്ചത്. സ്ത്രീകൾ തടഞ്ഞതോടെ നോയൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നോയലിനെ തടഞ്ഞുനിർത്തി പൊലീസിന് കൈമാറിയത്.
from Anweshanam | The Latest News From India https://ift.tt/2HhHD82
via IFTTT