Breaking

Sunday, December 9, 2018

ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളുമായി ഹോട്ടൽ ഡെലീഷ്യ സംഘടിപ്പിക്കുന്ന ‘മിസ്സ് ഷെഫ്‌’ Recipe Contest തരംഗമാവുന്നു

മലപ്പുറം: നിങ്ങളുടെ കൈപ്പുണ്യത്തില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ…? ഭര്‍ത്താവും മക്കളും വീട്ടുകാരും അഭിനന്ദിക്കാറുള്ള നിങ്ങളുടെ പാചക മികവ് ലോകമറിയാന്‍ താല്‍പര്യമുണ്ടോ…? എന്നാല്‍ വൈകിക്കേണ്ട. ഇതാ ഒരു സുവര്‍ണാവസരം. രുചിലോകത്തെ കൈപുണ്യമുള്ള മഹാറാണിയെ കണ്ടെത്താനുള്ള ശ്രമവുമായി മലപ്പുറം ഹോട്ടല്‍ ഡെലീഷ്യ എത്തുന്നു. ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളുമായാണ് ഹോട്ടല്‍ ഡെലീഷ്യ മിസ്സ് ഷെഫ് എന്ന പേരില്‍ പാചക മല്‍സരം സംഘടിപ്പിക്കുന്നത്. കേരളത്തില്‍തന്നെ ഒരു റസ്‌റ്റോറന്റ് നടത്തുന്ന ഏറ്റവും വലിയ മല്‍സരങ്ങളിലൊന്നാണ് മിസ്സ് ഷെഫ് കോംപറ്റീഷന്‍.

ഒന്നാം സമ്മാനമായി മിസ്സ് ഷെഫ് പട്ടത്തോടൊപ്പം 40,000 രൂപയും ലഭിക്കും. റണ്ണറപ്പിന് 20,000 രൂപയാണ് സമ്മാനം. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന മല്‍സരത്തില്‍നിന്നാണ് ഗ്രാന്റ് ഫിനാലെയിലെക്ക് മല്‍സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

ഡിസംബര്‍ ഒന്നാംതീയ്യതി മുതലാണ് മല്‍സരം ആരംഭിക്കുക. ഓരോ ആഴ്ചയിലും ഓരോ വിഭവങ്ങള്‍ തയ്യാറാക്കാനായിരിക്കും മല്‍സരം. അങ്ങനെ അഞ്ച് ആഴ്ചകളില്‍ മല്‍സരമുണ്ടാവും. ഓരോ ആഴ്ചയിലെയും വിജയിക്ക് 5,000 രൂപയുടെ സമ്മാനം ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമുണ്ട്. ഫൈനല്‍ റൗണ്ടിലെത്തുന്നവരില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഒരാള്‍ മിസ്സ് ഷെഫാവും.

ഓരോ ആഴ്ചയിലെ വിഭവത്തിന്റെ റെസിപ്പിയും പാകം ചെയ്ത ഭക്ഷണത്തിന്റെ ഫോട്ടോയും 8866669995 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക്്് നിശ്ചിത ദിവസത്തിനുള്ളില്‍ അയക്കണം. ഇതില്‍നിന്ന് തിരഞ്ഞെടുക്കുന്ന മൂന്നുപേര്‍ ഒരു ദിവസം ഡെലീഷ്യയില്‍ എത്തി ലൈവായി ഫുഡ് തയ്യാറക്കും. ഈ റെസിപ്പിയില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ ഹോട്ടല്‍ ഡെലീഷ്യയില്‍ ഒരാഴ്ച വിളമ്പും. അങ്ങനെ കസ്റ്റമറുടെ വോട്ടിങ്ങിലൂടെ ഇതില്‍നിന്നും വിജയിയെ കണ്ടെത്തും.

ഇങ്ങനെ അഞ്ച് ആഴ്ചകളിലെയും വിജയികളെ ഒത്തൊരുമിപ്പിച്ച് സംഘടിപ്പിക്കുന്ന ഗ്രാന്റ് ഫിനാലയില്‍ നിന്നാണ് മിസ് ഷെഫിനെ തിരഞ്ഞെടുക്കുക.

മല്‍സരത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹോട്ടല്‍ ഡെലീഷ്യയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ സന്ദര്‍ശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്:  8866 66 9995

facebook.com/Deliciahotel
Instagram.com/hoteldelicia



from Whitespace https://ift.tt/2SzBaqk
via IFTTT