Breaking

Wednesday, December 5, 2018

സൗദി രാജാവ് വിളിച്ചു; ഖത്തറിന്റെ നിലപാട് അറിയാന്‍ ഗള്‍ഫ് മേഖല, ശൈഖ് തമീം റിയാദിലെത്തിയേക്കും!!

ദോഹ/റിയാദ്: ഗള്‍ഫ് മേഖല ഖത്തറിന്റെ നിലപാട് അറിയാന്‍ ഉറ്റുനോക്കുകയാണ്. സൗദി രാജാവ് സല്‍മാന്റെ ക്ഷണക്കത്ത് ഖത്തറിന് ലഭിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ സൗദിയിലേക്ക് ക്ഷണിച്ചാണ് കത്ത്. അടുത്താഴ്ച റിയാദിലേക്ക് വരണമെന്നാണ് കത്തിലുള്ളത്. ജിസിസി വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ക്ഷണം. ഗള്‍ഫിലെ നയതന്ത്ര പ്രതിസന്ധിയുടെ ഭാവി ഖത്തറിന്റെ തീരുമാനം അടിസ്ഥാനമാക്കിയായിരിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2SsaBmU
via IFTTT