തിരുവനന്തപുരം: ബിജെപി പ്രവർത്തകർ ഇന്ന് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വഴി തടയും. കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബിജെപി വഴി തടയൽ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം കുറിക്കുന്നത്. ഇന്ന് രാവിലെ പതിനൊന്നിന് ചെങ്ങന്നൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ജി സുധാകരൻ, പി തിലോത്തമൻ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡിൽ തടയും.
പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എൻജിനിയറിംഗ് കോളിജിലേക്ക് മാര്‍ച്ചും ബിജെപി നടത്തും.
കെ സുരേന്ദ്രന്റെ അറസ്റ്റോടെ തണുത്ത് പോയ ശബരിമല സമരം കൂടുതൽ ശക്തമാക്കാൻ കേന്ദ്രം നൽകിയ നിർദേശ പ്രകാരമാണ് വഴി തടയലിലേക്ക് ബിജെപി കടക്കുന്നത്. കെ സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസിൽ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും ചൂണ്ടിക്കാണിച്ചാണ് സമരത്തിന് ആഹ്വനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായെന്നാണ് വിവരം. സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനവും സമരത്തിന്‍റെ ശക്തി കുറച്ചു. തുടര്‍ന്ന് സമരം തണുത്തുവെന്ന തോന്നല്‍ സര്‍ക്കാറിനും ബിജെപി അണികള്‍ക്കും ഉണ്ടായി. അതിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും ബിജെപിക്ക് തിരിച്ചടിയായി. ഇത് മറികടന്ന് ശബരിമല വിഷയം കൂടുതല്‍ സജീവമായി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.
നേരത്തെ, ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം സമരം മയപ്പെടുത്തിയതിൽ അതൃപ്തി അറിയിച്ച ബിജെപി ദേശീയ നേതൃത്വം ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലടക്കം സ്വാധീനമുണ്ടാകുന്ന തരത്തില്‍ സമരം ശക്തമാക്കാനാണു നിർദേശം നൽകിയിരിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2E87fSX
via IFTTT