പമ്പ: ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ മനിതി സംഘടനയിലെ അംഗങ്ങള്‍ സന്നിധാനത്തേക്ക് കയറുന്നത് പ്രതിഷേധക്കാര്‍ തടയുന്നു. ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. കാനന പാതയില്‍ മനിതി സംഘം നടക്കുന്ന വഴിയില്‍ കുത്തിയിരുന്ന് നാമജപം അടക്കം നടത്തിയാണ് പ്രതിഷേധം.
റോഡില്‍ കുത്തിയിരുന്നുള്ള പ്രതിഷേധം കാരണം മനിതി സംഘത്തിന് മുന്നോട്ട് പോകാനായിട്ടില്ല. മല കയറാനെത്തിയ യുവതികളടക്കമുള്ളവരും റോഡില്‍ കുത്തിയിരിപ്പ് തുടങ്ങിയതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മനിതി പ്രവര്‍ത്തക സെല്‍വിയെ ചര്‍ച്ചയ്ക്ക് വിളിച്ചു. സി ഐയുമായുള്ള ചര്‍ച്ചയില്‍ ദര്‍ശനം നടത്തണമെന്ന നിലപാട് സെല്‍വി വ്യക്തമാക്കി. എസ് പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തുമെന്നാണ് വ്യക്തമാകുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ദര്‍ശനം നടത്തണമോയെന്ന കാര്യത്തില്‍ ഇവരുടെ നിലപാട് നിര്‍ണായകമാകും.
11 പേരടങ്ങുന്ന മനീതി സംഘത്തില്‍ 6 പേര്‍ ഇരുമുടിക്കെട്ട് നിറച്ചാണ് എത്തിയത്. പ്രതിഷേധം കാര്യമാക്കുന്നില്ലെന്നും അയ്യപ്പ ദര്‍ശനത്തിന് ശേഷം മാത്രമേ മടങ്ങി പോകു എന്ന് യുവതികള്‍ വ്യക്തമാക്കി. പൊലീസ് സുരക്ഷയിലാണ് മനിതി സംഘമെത്തിയത്.
നേരത്തെ ഇവരുടെ ഇരുമുടി കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സ്വയം ഇരുമുടി കെട്ട് നിറച്ച ശേഷമാണ് മനിതി സംഘംസന്നിധാനത്തേക്ക് യാത്ര തുടരുന്നത്. നേരത്തെ സംഘടിതരായെത്തിയ സംഘം പാറക്കടവില്‍ യുവതികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞിരുന്നെങ്കിലും പൊലീസ് ഇവരെ നീക്കം ചെയ്യുകയായിരുന്നു.
തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്പയിലെത്തിയത്. ഇവരില്‍ ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെല്‍വി വ്യക്തമാക്കി. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സെല്‍വി അറിയിച്ചു.
അതേസമയം കോട്ടയത്തും പരിസര പ്രദേശങ്ങളിലും ബിജെപി വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കോട്ടയം റെയില്‍വെ സ്റ്റേഷനിലേക്കടക്കം ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുകയാണ്. റെയില്‍വെ സ്റ്റേഷനിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് ലോ ഗോസ് ജംഗ്ഷനില്‍ വച്ച് പൊലീസ് തടഞ്ഞിട്ടുണ്ട്.നേരത്തെ മുണ്ടക്കയം വണ്ടൻ പതാലിൽ ബിജെപി പ്രവർത്തകർ മനിതി സംഘത്തെ തടയാൻ ശ്രമിച്ചിരുന്നു. പൊലീസ് ലാത്തിചാർജ് നടത്തിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടുകയായിരുന്നു. കമ്പംമെട്ട് ചെക്ക്പോസ്റ്റ് വഴിയാണ് യുവതികളുടെ സംഘം കേരളത്തില്‍ പ്രവേശിച്ചത്. മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് യാത്ര തുടരാനായത്.
from Anweshanam | The Latest News From India http://bit.ly/2QIXHVc
via IFTTT