ശബരിമല: അയ്യനെ കണ്ട് ദര്‍ശനം നടത്താനാണ് എത്തിയതെന്നും ഇനി തിരിച്ചു പോകില്ലെന്നും വ്യക്തമാക്കി മനിതി സംഘടന ശബരിമലയില്‍ നിലയുറയ്ക്കുന്നു. എത്ര പ്രതിഷേധമുണ്ടായാലും തങ്ങള്‍ പിന്മാറില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. അയ്യനെ കണ്ട് ദര്‍ശനം നടത്തിയേ തിരിച്ചു പോകൂ.മനിതി പ്രവര്‍ത്തകരുടെ മറ്റൊരു സംഘം കൂടി ഉടന്‍ എത്തുമെന്നും സംഘടനാംഗം വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ,സംഘത്തിന്റെ നേതാവ് സെല്‍വി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്. മാത്രമല്ല,പമ്പ സി ഐ മനിതി നേതാവ് ശെല്‍വിയുമായി ചര്‍ച്ച നടത്തുകയാണ്. ഇതിനുപുറമെ,പ്രതിഷേധക്കാര്‍ക്ക് പിന്നാലെ സംഘാംഗങ്ങളും ശരണം വിളിയുമായി റോഡില്‍ കുത്തിയിരിക്കുകയാണ്. എത്ര പ്രതിഷേധമുണ്ടായാലും പിന്മാറില്ലെന്നുറച്ചാണ് മനിതി സംഘം എത്തിയതെന്ന് സംഘാംഗങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന്ു.പൊലീസുമായുള്ള ചര്‍ച്ച തുടരുകയാണ്.
from Anweshanam | The Latest News From India http://bit.ly/2RgYqfG
via IFTTT