എറണാകുളം: ശബരിമല തീർത്ഥാടനം സുഗമമാക്കാൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആലുവയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുക. ജസ്റ്റിസ് പി ആർ രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് യോഗം ചേരുന്നത്.
യോഗത്തിൽ സമിതി അംഗങ്ങൾ ശബരിമല സന്ദർശിക്കുന്നതടക്കം നിർണായക കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. ഈ സീസണിലെ ശബരിമല തീർത്ഥാടനത്തിന് സമ്പൂർണ്ണ മേൽനോട്ട ചുമതലയും, തൽസമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമാണ് ഹൈക്കോടതി ഈ സമിതിക്ക് നൽകിയത്.
from Anweshanam | The Latest News From India https://ift.tt/2QtPG5v
via IFTTT