Breaking

Sunday, December 2, 2018

ഒമ്പത്​ വയസുകാരനെ ലഹരിക്കടിമയായ സഹോദരൻ കുത്തികൊന്നു

മലപ്പുറം:വളാഞ്ചേരിക്കടുത്ത് കൊപ്പം നടുവട്ടത്ത് സഹോദര​ന്റെ കുത്തേറ്റ് ഒമ്പത്​ വയസ്സുകാരന്‍ കൊല്ലപ്പെട്ടു. കൊപ്പം നടുവട്ടം കൂർക്ക പറമ്പ് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇബ്രാഹീമാണ് കൊല്ലപ്പട്ടത്. അനുജന്‍ ഏഴ്​ വയസ്സുകാരനായ അഹമ്മദിനും കുത്തേറ്റു.

സംഭവുമായി ബന്ധപ്പെട്ട്​ ഇവരുടെ ​സഹോദരൻ നബീല്‍ ഇബ്രാഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയായിരുന്ന​ുവെന്ന്​ പൊലീസ്​ അറിയിച്ചു.

നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്‌. മാതാപിതാക്കളുമായുള്ള വഴക്കിനിടയിലാണ് കുട്ടികളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജൻ അഹമ്മദിനേയും ഉടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിമിന്റെ ജീവൻ രക്ഷിക്കാനായില്ല.

കുട്ടികളെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സഹോദരൻ നബീലിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ പ്രതി നബീല്‍ ഏറെ നാളായി കഞ്ചാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. 



from Anweshanam | The Latest News From India https://ift.tt/2zAYUDF
via IFTTT