ചെന്നൈ: നടി അമല പോളും തെന്നിന്ത്യന്‍ താരം വിഷ്ണു വിശാലും തമ്മില്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടിയാണ് വിഷ്ണു വിവാഹ മോചനം നേടിയത്. അമല പോളും സംവിധായകന്‍ എ എല്‍ വിജയില്‍നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഈ വാര്‍ത്തയോടെ അതിരൂക്ഷമായാണ് നടന്‍ വിഷ്ണു വിശാല്‍ പ്രതികരിച്ചിരിക്കുന്നത്.ഗോസിപ്പുകള്‍ തള്ളിയ വിഷ്ണു ഇത്തരം അസംബന്ധങ്ങള്‍ ഒഴിവാക്കണമെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ചു. തങ്ങളും മനുഷ്യരാണ്. തങ്ങള്‍ക്കും കുടുംബമുണ്ടെന്നും വിഷ്ണു കുറിച്ചു.
രാക്ഷസന്‍ സിനിമ തരംഗമായതോടെയാണ് തെന്നിന്ത്യയില്‍ തന്നെ വിഷ്ണു വിശാല് ശ്രദ്ധിക്കപ്പെടുന്നത്. രാക്ഷസനില്‍ വിഷ്ണുവിന്റ നായികയാണ് അമല പോള്‍. ഇതോടെയാണ് ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകളും പുറത്തുവന്നത്.
from Anweshanam | The Latest News From India https://ift.tt/2RrNlW1
via IFTTT