Breaking

Tuesday, December 11, 2018

രമണ്‍സിങ്ങും ലാൽ തൻഹാവ്‌ലയും പിന്നിൽ

ന്യൂഡൽഹി: ചത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺസിങ്ങും മിസോറാം മുഖ്യമന്ത്രി ലാൽ തൻഹാവ്ലയും പിന്നിൽ.ഈ രണ്ട് പേരും ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെപ്രമുഖരായ നേതാക്കളെല്ലാം മുന്നേറുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ പ്രകടമാകുന്നത്. തെലങ്കാനയിൽ ടിആർഎസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു മികച്ച ലീഡ് നേടി മുന്നേറുകയാണ്. രാജസ്ഥാനിൽ ബിജെപി കോൺഗ്രസ്സിനേക്കാൾ പിന്നിലാണെങ്കിലും വസുന്ധരരാജെ കോൺഗ്രസ്സിന്റെ എതിർ സ്ഥാനാർഥിയേക്കാൾ മുന്നിലാണ്. കോൺഗ്രസ്സ് നേതാക്കളായ സച്ചിൻ പൈലറ്റും സീനിയർ നേതാവായ അശോക് ഗെഹ്ലോട്ടും മുന്നിലാണ്. രാജസ്ഥാനിൽ കോൺഗ്രസ്സ് ബഹുദൂരം മുന്നിലാണ്. ഒരുതവണ പോലും ബിജെപിക്ക് ലീഡ് നിലയിൽ മുന്നിലെത്താൻ രാജസ്ഥാനിൽ കഴി്ഞിട്ടില്ല. വിജയിയെ ഏതാണ്ട് ഉറപ്പിച്ച പോലെയാണ് കോൺഗ്രസ്സിന്റെ ഈ മുന്നേറ്റം കാണിക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ്സ് മൂന്ന് സംസ്ഥാനങ്ങളിൽ മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞു. ശിവരാജ് സിങ് ചൗഹാനും ലീഡ് നിലയിൽ ബഹുദൂരം മുന്നിലാണ്. content highlights:except Raman Singh all other leaders leading


from mathrubhumi.latestnews.rssfeed https://ift.tt/2B8tJiJ
via IFTTT