മുംബൈ: ആർബിഐ ഗവർണർ ഉർജിത് പട്ടേൽ രാജിവെച്ചതും തിരഞ്ഞെടുപ്പ് ഫലങ്ങളിലെ അനിശ്ചിതത്വവും ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 505 പോയന്റ് താഴ്ന്ന് 34456ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തിൽ 10,341ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 383 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 912 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഇന്ത്യ ബുൾസ് ഹൗസിങ്, ടെക് മഹീന്ദ്ര, എസ്ബിഐ, ഗെയിൽ, എൻടിപിസി, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഇൻപോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight:sensex down 505 pts
from mathrubhumi.latestnews.rssfeed https://ift.tt/2UypdTJ
via
IFTTT