ജോധ്പുർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ കുതിപ്പ് തുടർന്ന് കോൺഗ്രസ്. 88 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുമ്പോൾ 73 സീറ്റുകളിൽ മാത്രമാണ് ബിജെപി മുന്നിലുള്ളത്. 101 സീറ്റുകളാണ് സർക്കാരുണ്ടാക്കാൻ ആവശ്യമായിട്ടുള്ളത്. ബിഎസ്പി ഒരു സീറ്റിലും മറ്റ് പാർട്ടികൾ ഏഴ് സീറ്റിലും മുന്നേറുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ സച്ചിൽ പൈലറ്റ്, അശോക് ഗലോട്ട് തുടങ്ങിയ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രി വസുന്ധര രാജെയും മുന്നിട്ടുനിൽക്കുന്നുണ്ട്. ജാതി രാഷ്ട്രീയം പിന്തുടരുന്ന രാജസ്ഥാനിൽ 2013-ൽ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. അതേസമയം കോൺഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിൽ കടുത്ത സർക്കാർ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. ഇത് ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലസൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2QM4SLF
via
IFTTT