ബര്‍ലിന്‍: ജര്‍മനിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചു സിറിയന്‍ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ തീരുമാനമെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായതായി ജര്‍മന്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ജര്‍മന്‍ നഗരമായ മെയിന്‍സില്‍ ആണ് സംഭവം നടന്നത്. നേരത്തെ ഭീകരരുമായി ബന്ധമുണ്ട് എന്ന സംശയത്തേത്തുടര്‍ന്ന് നാല് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരായ അന്വേഷണം നടക്കുന്നതിനിടെയാണ് അടുത്ത അറസ്റ്റ്.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിന്റെ പദ്ധതികളെക്കുറിച്ചും ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം വിവരം ലഭിച്ചത്.
from Anweshanam | The Latest News From India http://bit.ly/2TjRmN4
via IFTTT