Breaking

Sunday, December 30, 2018

ബംഗ്ലാദേശില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

ധാക്ക: ബംഗ്ലാദേശില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ അവാമി ലീഗ് ഉള്‍പ്പെടുന്ന ഗ്രാന്റ് അലയന്‍സ്, മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ഉള്‍പ്പെടുന്ന ദേശീയ ഐക്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. 

തെരഞ്ഞെടുപ്പ‌് പ്രചരണം പലയിടങ്ങളിലും അക്രമാസക്തമായ സാഹചര്യത്തിൽ വൻ സുരക്ഷയിലാണ് തെരഞ്ഞടുപ്പ്. ആറ‌് ലക്ഷം പൊലീസുകാരെയും സുരക്ഷാ സൈനികരെയുമാണ‌് വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത‌്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ‌് പ്രചരണത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ രാജ്യത്ത് 13 പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക‌് പരിക്കേൽക്കുകയും ചെയ‌്തിരുന്നു. കാര്യമായ ഭരണവിരുദ്ധ വികാരം രാജ്യത്തില്ലാത്തതത് തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി ഷേക് ഹസീനക്ക് അനുകൂലമാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വീണ്ടും അധികാരത്തിലെത്തിയാല്‍ തുടര്‍ച്ചയായി മൂന്ന് തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുന്ന നേതാവാകും ഹസീന.



from Anweshanam | The Latest News From India http://bit.ly/2Tgk80M
via IFTTT