ന്യൂഡൽഹി: ബ്രോയലർ ചിക്കൻ അതിവേഗത്തിൽ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിൻ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും. കോഴിയിൽ വ്യാപകമായി മരുന്ന് ഉപയോഗിക്കുന്നത് മനുഷ്യരിൽ ആന്റിബോയട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെതുടർന്നാണിത്. മനുഷ്യരിൽ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാൽ പലരോഗങ്ങൾക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയിൽ നടത്തിയ അന്വേഷണത്തിൽ കോഴിയിൽ അതിശക്തമായ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോഴിയിറച്ചി ഉത്പന്നങ്ങൾ ധാരാളം ഉപയോഗിക്കുന്ന മക്ഡോംണാൾഡ്, പിസ്സ ഹട്ട്, കെഎഫ്സി തുടങ്ങിയ കമ്പനികളുടെ ചിക്കൻ വിഭവങ്ങളിൽ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പ്, ഡയറി ആന്റി ഫിഷറീസ്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് അഗ്രിക്കൾച്ചർ ആന്റ് ഫാമേഴ്സ് വെൽഫെയർ, മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ, ഡ്രഗ് കൺട്രോളർ തുടങ്ങിയ സർക്കാർ വകുപ്പുകൾ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കോളിസ്റ്റിൻ ആന്റിബയോട്ടിക് ഉപയോഗിക്കരുതെന്ന് ശുപാർശ ചെയ്തിരുന്നു. നവംബർ 29ന് ചേർന്ന ഡ്രഗ് അഡൈ്വസറി ബോഡി യോഗം മൃഗങ്ങളിൽ ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തു. ഇതേതുടർന്ന് തീരുമാനം ഉടനെ സർക്കാർ നടപ്പാക്കിയേക്കും. content highlight:Govt may ban antibiotic colistin used to fatten chicken
from mathrubhumi.latestnews.rssfeed https://ift.tt/2Stv2QG
via
IFTTT