ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണം നിലനിൽനിൽക്കെ യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലേക്ക് എസ്.യു.വി കാറിടിച്ചുകയറ്റാൻ ശ്രമം. ഞായറാഴ്ച അർദ്ധരാത്രിയോടെ സ്തന ജില്ലയിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലേക്ക് വാഹനമിടിച്ച് കയറ്റാൻ ശ്രമം നടന്നത്. കൂട്ടിയിടിയിൽ സ്ട്രോങ് റൂം ഭിത്തിയുടെ ഒരു ഭാഗം തകർന്നു. സംഭവം നടന്ന ഉടൻ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധം നടത്തി. സംഭവത്തിൽ കാർ പിടിച്ചെടുത്തു. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. എംപി 19 സിബി 0505 എന്ന നമ്പറിലുള്ള സ്കോർപിയോ വാഹനമാണ് പിടിച്ചെടുത്തത്. പ്രമോദ് യാദവ്, രുദ്ര കുശ്വാഹ എന്നിങ്ങനെ രണ്ടു പേർ അറസ്റ്റിലാവുകയും നാല് പേർ ഓടി രക്ഷപെട്ടതായുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങൾക്ക് മതിയായ സുരക്ഷയില്ലെന്നും അട്ടിമറി സാധ്യതയുണ്ടെന്നും കാണിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കെയാണ് മധ്യപ്രദേശിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. നേരത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ വോട്ടിങ് മെഷീനുകൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് മാത്രം സ്ട്രോങ് റൂമിലേക്കെത്തിയതും സ്ട്രോങ് റൂമിൽ സിസിടിവികൾ പ്രവർത്തനരഹിതമായും വിവാദമായിരുന്നു. ഈ സംഭവങ്ങളെ തുടർന്ന ഇവിഎമ്മുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വി.എൽ കന്തറാവു അറിയിച്ചിരുന്നു. Content Highlights: SUV rams into MP EVM strong room
from mathrubhumi.latestnews.rssfeed https://ift.tt/2QC1oes
via
IFTTT