Breaking

Monday, December 3, 2018

സെന്‍സെക്‌സില്‍ 189 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽത്തന്നെ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 189 പോയന്റ് ഉയർന്ന് 36383ലും നിഫ്റ്റി 38 പോയന്റ് നേട്ടത്തിൽ 10910ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 866 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 625 ഓഹരികൾ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം ഉയർന്നതും അസംസ്കൃത എണ്ണവില താഴുന്നതുമാണ് ഓഹരി വിപണിക്ക് കരുത്ത് പകർന്നത്. ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഐടിസി, ഒഎൻജിസി, ഇൻഫോസിസ്, മാരുതി സുസുകി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സൺ ഫാർമ, ഐഒസി, ഐസിഐസിഐ ബാങ്ക്, സിപ്ല, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight: sensex gains 189 pts


from mathrubhumi.latestnews.rssfeed https://ift.tt/2PdrLmk
via IFTTT