Breaking

Monday, December 3, 2018

നോട്ട്‌നിരോധനം കള്ളപ്പണത്തെ ഒരുതരത്തിലും ബാധിച്ചില്ല-മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡൽഹി: നോട്ട് നിരോധനം ഒരുതരത്തിലും കള്ളപ്പണം ഇല്ലാതാക്കാൻ സഹായിച്ചിട്ടില്ലെന്ന് സ്ഥാനമൊഴിഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി.റാവത്ത്. ശനിയാഴ്ച സ്ഥാനമൊഴിഞ്ഞ ശേഷം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് റാവത്ത് ഇക്കാര്യം പറഞ്ഞത്. നോട്ട് നിരോധനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് വേളകളിൽ മുൻപത്തേക്കാൾ അധികമായി കള്ളപ്പണമാണ് ഞങ്ങൾ പിടിച്ചെടുത്തത്.ഇത് തെളിയിക്കുന്നത് നോട്ട്നിരോധനമടക്കമുള്ള നടപടികൾ കള്ളപ്പണം തടയാൻ ഒരു തരത്തിലും സഹായകരമായിട്ടില്ലെന്നാണ് .അഞ്ച് സംസ്ഥാനങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ റെക്കോർഡ് തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത്. 200 കോടിയലധികം ഇതുവരെ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റുമായി ബന്ധിപ്പിക്കാത്തത് കൊണ്ടുതന്നെ വോട്ടിങ് മെഷീനുകൾ ഒരു തരത്തിലും ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നും റാവത്ത് വ്യക്തമാക്കി. 99 ശതമാനം രാഷ്ട്രീയ പാർട്ടികളും ഇവിഎമ്മിനെ പിന്തുണക്കുന്നുണ്ട്. ആർക്കും പരിശോധനകൾ നടത്താൻ കമ്മീഷൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാവത്ത് സ്ഥാനമൊഴിഞ്ഞ ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനിൽ അറോറ ഞായറാഴ്ച സ്ഥാനമേറ്റെടുത്തിരുന്നു. Content Highlights:Demonetisation,Election Commission,OP Rawat,Not Ban


from mathrubhumi.latestnews.rssfeed https://ift.tt/2zE6UDD
via IFTTT