Breaking

Monday, December 3, 2018

ആര്‍ക്കായിരിക്കും ബാലണ്‍ദ്യോര്‍? മോഡ്രിച്ചില്‍ കണ്ണുംനട്ട് ഫുട്‌ബോള്‍ ആരാധകര്‍

പാരീസ്: ഫുട്ബോളിലെ മികച്ചതാരത്തിനുള്ള ബാലൺദ്യോർ പുരസ്കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. 2018-ലെ മികച്ച താരത്തെയാണ് തിരഞ്ഞെടുക്കുന്നത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ഇത്തവണ അവസാന മൂന്നിൽ എത്തില്ലെന്നാണ് പുറത്തുവരുന്ന വിവരം. 2007 ബ്രസീൽതാരം കക്ക ബാലൺ ദ്യോർ നേടിയ ശേഷം മെസ്സിയും ക്രിസ്റ്റ്യാനോയുമാണ് തുടർവർഷങ്ങളിൽ മാറിമാറി ജേതാക്കളായത്. ഇത്തവണ ക്രൊയേഷ്യയുടെ മധ്യനിരതാരം ലൂക്ക മോഡ്രിച്ചിനാണ് സാധ്യത. ഫിഫ പുരസ്കാരം മോഡ്രിച്ചിനായിരുന്നു. ലോകകപ്പിൽ ക്രൊയേഷ്യയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച താരം റയൽ മഡ്രിഡിനായി ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനവും നടത്തി. ലോകകപ്പ് ജയിച്ച ഫ്രഞ്ച് ടീമിലെ മുന്നേറ്റനിരക്കാരയ അന്റോയിൻ ഗ്രീസ്മാൻ, കൈലിയൻ എംബാപ്പ, പ്രതിരോധനിരക്കാരൻ റാഫേൽ വരാൻ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. 30 അംഗ പട്ടികയിൽനിന്നാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ചരിത്രത്തിലാദ്യമായി മികച്ച വനിതാ താരത്തിനും 21 വയസ്സിൽ താഴെയുള്ള മികച്ച യുവതാരത്തിനും പുരസ്കാരം നൽകുന്നുണ്ട്. റൊണാൾഡോ ചടങ്ങിൽ നിന്ന് വിട്ടുനിന്നേക്കും. പുരസ്കാരം നേടാൻ ആഗ്രഹമുണ്ടെന്ന് പല തവണ തുറന്നുപറഞ്ഞ ഗ്രീസ്മാന്റെ പ്രതീക്ഷ മുഴുവൻ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിലാണ്. Content Highlights: Modric Tipped to Pip French Stars to Ballon dOr and End Ronaldo and Messi Era


from mathrubhumi.latestnews.rssfeed https://ift.tt/2U5H8kB
via IFTTT