Breaking

Thursday, September 13, 2018

വീട് വാങ്ങാനും വിൽക്കാനും ഇനി ‘ഫൈൻഡ് ഹോം ഡോട്ട് കോം’

കല്പറ്റ: ലോകമെങ്ങുമുള്ള മലയാളികൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പുതിയൊരു വാതിൽ തുറന്ന് മാതൃഭൂമിയുടെ findhome.com സജ്ജമായി. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ പ്രവണതകളും പരിണാമങ്ങളും സമഗ്രമായി പിന്തുടരുന്ന ഓൺലൈൻ റിയൽ എസ്റ്റേറ്റ് പ്ലാറ്റ് ഫോമാണ് findhome.com. വീട് വിൽക്കാനും വാങ്ങാനുമുള്ളവർക്ക് ഇനി ഈ പ്ലാറ്റ്ഫോം വഴികാട്ടും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി. findhome.com കേരളത്തിന് സമർപ്പിച്ചു. വീട് ഒരു സ്വപ്നമായും സമ്പാദ്യമായും കാണുന്ന മലയാളിയുടെ മനസ്സ് ഒമ്പത് ദശാബ്ദങ്ങളായി കേരളത്തിന്റെ തുടിപ്പുകൾ തൊട്ടറിയുന്ന മാതൃഭൂമിക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഈ അനുഭവ സമ്പത്തിൽനിന്നാണ് ഓൺലൈൻ റിയൽ എസ്റ്റേറ്റ് പ്ലാറ്റ് ഫോം രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കുരുവികളാണ് ഫൈൻഡ് ഹോം ഡോട്ട് കോമിന്റെ ലോഗോയിലെ ബ്രാൻഡ് അംബാസഡർമാർ. അതീവ ശ്രദ്ധയോടെ കൂട്ടുചേർന്ന് അരുമയായി കൂടൊരുക്കുന്ന കുരുവികളുടെ ശ്രദ്ധയും സഹകരണവും വീടുവാങ്ങുമ്പോൾ മനുഷ്യനുമുണ്ട്. സന്തോഷവും പ്രതീക്ഷയും പ്രതിഫലിപ്പിക്കുന്ന നിറങ്ങളാൽ ഈ കുരുവികളെ ലോഗോയിൽ ഉൾപ്പെടുത്തിയതും അതിനാൽത്തന്നെ. കൊച്ചിയിലെ ഐ.എസ്.പി.ജി. ടെക്നോളജീസ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെയാണ് പോർട്ടൽ സജ്ജമാക്കിയത്. മാതൃഭൂമി ഡയറക്ടർ എം.ജെ. വിജയപത്മൻ, ക്ലബ്ബ് എഫ്.എം. കോഴിക്കോട് പ്രോജക്ട് ഹെഡ് മയൂരാ ശ്രേയാംസ് കുമാർ, ഹെഡ് ബ്രാൻഡ് കമ്യൂണിക്കേഷൻസ് എൻ. ജയകൃഷ്ണൻ, ഹെഡ് മീഡിയാ സൊലൂഷൻസ് ഫിലിപ്പ് ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2MqAZtT
via IFTTT