Breaking

Thursday, September 13, 2018

സൗദിയിലെ നിതാഖാത്: ഇനി പ്രതീക്ഷ ജോലിമാറ്റത്തിൽ

കൊച്ചി: സൗദിയിൽ സമഗ്ര നിതാഖാത് മൂലം തൊഴിൽ നഷ്ടമാകുന്നവരുടെ ഏക പ്രതീക്ഷ ജോലിമാറ്റത്തിനുള്ള സാധ്യത മാത്രം. മെഡിക്കൽ, എൻജിനീയറിങ്, ഓഡിറ്റിങ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലേക്ക് മാറാമെന്ന സാധ്യതയാണ് ഇവർക്ക് മുന്നിലുള്ളത്. ഈ രംഗങ്ങളിൽ യോഗ്യതയും പരിചയവുമുള്ളവർക്ക് ജോലിമാറ്റത്തിലൂടെ താത്കാലികമായി പിടിച്ചുനിൽക്കാം. ജോലിമാറ്റം ആഗ്രഹിക്കുന്ന വിദേശതൊഴിലാളികൾ സ്പോൺസറോ കമ്പനിയോ മുഖേന അപേക്ഷിക്കണം. ആഭ്യന്തര മന്ത്രാലയമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതെന്നതും വിദേശികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയിൽ ജോലിചെയ്യുന്നത്. അതായത്, 65 ശതമാനം. ചില്ലറവ്യാപാര മേഖലയിൽ 3.40 ലക്ഷം സ്ഥാപനങ്ങളും മൊത്തവ്യാപാര മേഖലയിൽ 35000-ലേറെ സ്ഥാപനങ്ങളും സൗദിയിലുണ്ട്. വാഹനമേഖലയിലെ 95,000 സ്ഥാപനങ്ങളിലായി വിപണി, റിപ്പയറിങ് മേഖലകളിൽ നാലു ലക്ഷത്തിലേറെപ്പേരും ജോലിചെയ്യുന്നു. 70 ശതമാനത്തോളം പേരുടെ ജോലി നഷ്ടമാകുന്നതോടെ ലക്ഷക്കണക്കിന് വിദേശികളാകും മടങ്ങേണ്ടി വരുന്നത്. സൗദിയിൽ 10 ലക്ഷത്തിലേറെ മലയാളികളിൽ 70 ശതമാനം ചെറുകിട സ്ഥാപനങ്ങളിലാണ് ജോലിചെയ്യുന്നത്. സ്വദേശിവത്കരണത്തിലും ലെവി പരിഷ്കാരത്തിലും പിടിച്ചുനിൽക്കാൻ കഴിയാതെ ഒട്ടേറെ സ്ഥാപനങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പൂട്ടിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2CSilff
via IFTTT