സൂറത്ത്: സവ്ജി ധൊലാക്കിയ എന്ന വജ്ര വ്യാപാരി വാർത്തകളിൽനിറയാറുള്ളത് ജീവനക്കാർക്ക് നൽകാറുള്ള കിടിലൻ സമ്മാനങ്ങളുടെ പേരിലാണ്. കഴിഞ്ഞ വർഷം 1200 ജീവനക്കാർക്ക് ഡാറ്റ്സൺ റെഡിഗോ കാർ നൽകിയാണ് ധൊലാക്കിയ എല്ലാവരെയും വിസ്മയിപ്പിച്ചതെങ്കിൽ ഇത്തവണ അതിനെയൊക്കെ കടത്തി വെട്ടിയിരിക്കയാണ്. മെഴ്സിഡസ് ബെൻസിന്റെ കാറുകളാണ് ഇത്തവണ ധൊലാക്കിയ തന്റെ ജീവനക്കാർക്കായി നൽകിയത്. കാറൊന്നിന് ഒരു കോടി വിലവരുന്ന ബെൻസ് ജി.എൽ.എസ് എസ്.യു.വിയാണ് തന്റെ കമ്പനിയിൽ 25 വർഷം പൂർത്തിയാക്കിയ മൂന്ന് ജീവനക്കാർക്കായി ധൊലാക്കിയ നൽകിയത്. സൂറത്തിൽ നടന്ന ചടങ്ങിൽ മധ്യപ്രദേശ് ഗവർണറായ ആനന്ദി ബെൻ പട്ടേലാണ് ജീവനക്കാർക്ക് കാറുകൾ കൈമാറിയത്. ഈ മൂന്ന് ജീവനക്കാരും അവരുടെ കൗമാര പ്രായത്തിലാണ് തന്റെ കമ്പനിയിൽ ചേർന്നതെന്നും ഇന്നവർ തന്റെ കമ്പനിയിലെ ഏറ്റവും വിശ്വസ്തരും പ്രിയപ്പെട്ടവരുമാണെന്നും ധൊലാക്കിയ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ദീപാവലിക്ക് 51 കോടി രൂപയാണ് ധൊലാക്കിയ ബോണസായി തന്റെ ജീവനക്കാർക്ക് നൽകിയത്. അതിന് മുൻപ് 1260 കാറുകളും 400 ഫ്ളാറ്റുകളും ജീവനക്കാർക്ക് നൽകിയും ധൊലാക്കിയ ചരിത്രം സൃഷ്ടിച്ചിരുന്നു. 6000 കോടി രൂപ വാർഷിക വരുമാനമുള്ള ധൊലാക്കിയയുടെ കമ്പനിയിൽ 5500 ജീവനക്കാരാണ് ജോലി നോക്കുന്നത്. ജീവനക്കാർക്ക് അവരുടെ ജോലിയിലെ ആത്മാർത്ഥതക്ക് അനുസരിച്ച് വിലകൂടിയ സമ്മാനങ്ങൾ നൽകലാണ് ധൊലാക്കിയയുടെ രീതി. 1977ൽ അംമ്രേലിയിലെ ദുധാല എന്ന കുഗ്രാമത്തിൽ നിന്ന് 12 രൂപയുമായി സൂറത്തിൽ ബസ്സിറങ്ങിയ സവ്ജി ധൊലാക്കിയ തന്റെ അധ്വാനം കൊണ്ട് പടുത്തുയർത്തിയത് വജ്രവ്യാപാരത്തിന്റെ ഒരു സാമ്രാജ്യം തന്നെയാണ്. content highlights:Surat Businessman Gifts Mercedes-Benz SUVs to Employees
from mathrubhumi.latestnews.rssfeed https://ift.tt/2QjZ7B7
via
IFTTT