ടുറിൻ:തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം നിഷേധിച്ച് യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ. 2009-ൽ ലാസ് വെഗാസിൽവെച്ച് ഒരു അമേരിക്കൻ യുവതിയെ ക്രിസ്റ്റ്യാനോ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. യുവതിയെ താരം ഭീഷണിപ്പെടുത്തിയതായും ജർമൻ മാധ്യമമായ ഡെർ സ്പീഗലിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. ഈ വാർത്ത ക്രിസ്റ്റ്യാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ഡെർ സ്പീഗലിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകൻ നോട്ടീസ് അയച്ചു. ലാസ് വെഗാസിലെ ഹോട്ടൽ മുറിയിൽവെച്ച് ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചുവെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിൻ മയോർഗ പരാതിപ്പെട്ടത്. സംഭവം പുറത്തുപറയാതിരിക്കാൻ ഏകദേശം മൂന്നു കോടിയോളം രൂപ ക്രിസ്റ്റ്യാനൊ നൽകിയതായും ഇവർ ആരോപിക്കുന്നു. പലതവണ എതിർത്തിട്ടുംക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നവെന്ന് മയോർഗയുടെ പരാതിയിൽ പറയുന്നു. അതേസമയം,പീഡനം നടന്നിട്ടില്ലെന്നും മയോർഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നു. എന്നാൽ മയോർഗയ്ക്ക് പണം നൽകി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അഭിഭാഷകൻ പ്രതികരിച്ചില്ല. ക്രിസ്റ്റ്യാനോയുടെയും മയോർഗയുടേയും അഭിഭാഷകർ തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായാണ് പണം നൽകാൻ തീരുമാനിച്ചതെന്ന് ഡെർ സ്പീഗെലിലെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2009-ൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. സംഭവം നടന്നതിന് ശേഷം പൊലീസിൽ പരാതി നൽകാതെ മയോർഗ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇത് ഇരുവരുടെയും അഭിഭാഷകർക്കിടയിൽ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നുവെന്നും ജർമൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്റ്റ്യാനോയും മയോർഗയും തമ്മിൽ ഒത്തുതീർപ്പിലെത്തിയതായി വ്യക്തമാക്കുന്ന രേഖ Content Highlights: Cristiano Ronaldo denies rape allegations by American woman
 
from mathrubhumi.latestnews.rssfeed https://ift.tt/2NPJeFt
via 
IFTTT