Breaking

Thursday, September 13, 2018

കൊല്ലം പാരിപ്പള്ളിയില്‍ കാറ് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു

കൊല്ലം: പാരിപ്പള്ളിയിൽ കാറ് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. ചാത്തിനാംകുളം സ്വദേശി കിരൺലാൽ സഹോദരൻ ശരത് ലാൽ എന്നിവരാണ് മരിച്ചത്.കിരൺലാൽ അപകടം നടന്നയുടൻ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത് ലാല് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ടുമറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Mq0uvx
via IFTTT