Breaking

Wednesday, November 24, 2021

തെരുവുനായക്കുഞ്ഞുങ്ങളെ ദത്തെടുക്കാം, കൗതുകമുണര്‍ത്തി 'ബൗ ബൗ' ക്യാമ്പ്‌

കോഴിക്കോട് : തെരുവുനായക്കുഞ്ഞുങ്ങളെ ദത്തെടുത്ത് വീട്ടിൽ ഓമനിച്ചുവളർത്താം. ഇതിനായി കോർപ്പറേഷന്റെ നേതൃത്വത്തിൽ 29-ന് ടാഗോർ ഹാളിൽ പ്രത്യേക ക്യാമ്പ് 'ബൗ..ബൗ..ഫെസ്റ്റ്' നടത്തും. സംഘടനകളുടെകൂടി സഹകരണത്തോടെയാണ് ക്യാമ്പ്. പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്ത രണ്ടുമാസം പ്രായമായ തെരുവുനായക്കുട്ടികളെയാണ് നൽകുക. ആകെ മുപ്പതിലേറെ നായക്കുട്ടികളുണ്ടാവും. കെയർ, പീപ്പിൾ ഫോർ ആനിമൽ എന്നീ സംഘടനകൾ വഴിയും എ.ബി.സി. സെന്ററിൽ നിന്നുള്ളതുമായ നായക്കുഞ്ഞുങ്ങളാണിവ. താത്പര്യമുള്ളവർ കോർപ്പറേഷന്റെ വെബ്സൈറ്റിൽ ഉള്ള ലിങ്കിൽ രജിസ്റ്റർചെയ്യണം. തിരിച്ചറിയൽകാർഡ് സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്. രാവിലെ 11-ന് തുടങ്ങുന്ന ക്യാമ്പിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. ദത്തുനൽകിയത് 19 നായക്കുട്ടികളെ കോർപ്പറേഷന്റെ നേതൃത്വത്തിൽ ക്യാമ്പ് ആദ്യമാണെങ്കിലും നേരത്തേതന്നെ തെരുവുനായകളെ ദത്തുനൽകുന്നുണ്ട്. ഇതുവരെ 19 നായക്കുട്ടികളെയാണ് ദത്തു നൽകിയത്. തെരുവുനായവന്ധ്യംകരണത്തിനുള്ള എ.ബി.സി. പദ്ധതിയുടെ ഭാഗമായാണ് ദത്തു നൽകിയിട്ടുള്ളത്. ദത്തെടുത്തവരെല്ലാം നല്ലരീതിയിൽ നായക്കുട്ടികളെ വളർത്തുന്നുണ്ടെന്ന് കോർപ്പറേഷൻ വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ പറഞ്ഞു. ഇപ്പോൾ ഹൈക്കോടതി നിർദേശപ്രകാരമാണ് ക്യാമ്പ് നടത്തുന്നത്. Content Highlights:Street puppies can be adopted through bow bow camp


from mathrubhumi.latestnews.rssfeed https://ift.tt/30YXbso
via IFTTT