കോപ്പൻഹേഗൻ: കോവിഡ് രോഗവ്യാപനം ഇപ്പോഴത്തെനിലയിൽ മുന്നോട്ടുപോയാൽ യൂറോപ്പിൽ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളംപേർകൂടി മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) ആശങ്ക പ്രകടിപ്പിച്ചു. ആകെ മരണസംഖ്യ ഇതോടെ 22 ലക്ഷത്തിലെത്തുമെന്നും സംഘടന പറയുന്നു. കോവിഡ് തീവ്രമായി പടരുന്നതിനിടെ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പും വന്നിരിക്കുന്നത്. 2022 മാർച്ചുവരെ 53-ൽ 49 രാജ്യങ്ങളിലും തീവ്രപരിചരണവിഭാഗത്തിൽ കനത്തതിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. വാക്സിനേഷൻ കൃത്യമായി നടക്കാത്തതും അപകടസാധ്യത ഉയർത്തുന്നു. സെപ്റ്റംബറിൽ 2100 ആയിരുന്ന പ്രതിദിന കോവിഡ് മരണം കഴിഞ്ഞയാഴ്ചയോടെ 4200-ലേക്ക് ഉയർന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. യൂറോപ്പിലും മധ്യേഷ്യയിലും പ്രധാന മരണകാരിയായ രോഗമാണിപ്പോൾ കോവിഡ്.
from mathrubhumi.latestnews.rssfeed https://ift.tt/2ZiDBGR
via IFTTT
Wednesday, November 24, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
കോവിഡ്: യൂറോപ്പിൽ ഏഴുലക്ഷംപേർകൂടി മരിക്കാം - ലോകാരോഗ്യ സംഘടന
കോവിഡ്: യൂറോപ്പിൽ ഏഴുലക്ഷംപേർകൂടി മരിക്കാം - ലോകാരോഗ്യ സംഘടന
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed