Breaking

Friday, February 12, 2021

മുന്നണികളിൽ മാറ്റംവരും, നിങ്ങൾ ഞെട്ടും-പി.കെ. കുഞ്ഞാലിക്കുട്ടി

കരുമാല്ലൂർ (കൊച്ചി): സംസ്ഥാനത്തെ മുന്നണി സംവിധാനങ്ങളിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ അടുത്തദിവസങ്ങളിലുണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എൻ.സി.പി.യുടെ മുന്നണിമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യമറിയിച്ചത്. മാറ്റങ്ങൾ വരുമെന്ന് ഉറപ്പാണെങ്കിലും ഏതൊക്കെ പാർട്ടികൾ യു.ഡി.എഫിലേക്കെത്തുമെന്ന് അദ്ദേഹം വെളിയപ്പെടുത്തിയില്ല. അത് ഉത്തരവാദിത്വപ്പെട്ടവർ അടുത്തദിവസം വെളിപ്പെടുത്തുമെന്നായിരുന്നു മറുപടി.


from mathrubhumi.latestnews.rssfeed https://ift.tt/3p910l7
via IFTTT