Breaking

Saturday, February 6, 2021

രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച് ഇംഗ്ലണ്ട്; റൂട്ട് മൂന്നോട്ട് തന്നെ

ചെന്നൈ: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച് ഇംഗ്ലണ്ട്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ മുന്നേറുകയാണ്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ടും (133) ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സുമാണ് () ക്രീസിൽ. ആദ്യ ദിനം റൂട്ടിന്റെയും അർധസെഞ്ചുറി നേടിയ ഓപ്പണർ ഡോം സിബ്ലിയുടെയും തകർപ്പൻ ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. കരിയറിലെ 100-ാം ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടാൻ റൂട്ടിനായി. 2012-ൽ ഇന്ത്യയ്ക്കെതിരേ നാഗ്പുരിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച റൂട്ടിന്റെ 20-ാം സെഞ്ചുറികൂടിയാണിത്. 286 പന്തുകളിൽ നിന്നും 12 ബൗണ്ടറികളുടെ സഹായത്തോടെ 87 റൺസെടുത്ത സിബ്ലിയെ ആദ്യ ദിനത്തിലെ അവസാന ഓവറിൽ ബുംറ പുറത്താക്കുകയായിരുന്നു. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: India vs England 1st Test Day 2 Live Score


from mathrubhumi.latestnews.rssfeed https://ift.tt/3aCD7NA
via IFTTT