Breaking

Wednesday, February 3, 2021

രാജ്യദ്രോഹ കേസ്സുകള്‍ റദ്ദാക്കാന്‍ തരൂരും രാജ്ദീപും സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി:ട്രാക്ടർ റാലിക്കിടെ സിഖ് യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ്സുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ അംഗം ശശി തരൂരുംമാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും ഉൾപ്പടെ ഉള്ളവർ സുപ്രീം കോടതിയെ സമീപിച്ചു. മാധ്യമപ്രവർത്തകരായ മൃണാൾ പാണ്ഡെ, സഫർ ആഗ, പരേഷ് നാഥ്, അനന്ത് നാഥ്എന്നിവരും കേസ്സുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങൾക്കെതിരേയുള്ള കേസുകൾ ബാലിശമാണെന്ന് അവർ കോടതിയെ അറിയിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലുള്ള കേസ്സുകൾ റദ്ദാക്കണമെന്നാണ് ആവശ്യം. തെറ്റായ വാർത്ത പ്രചരിപ്പിക്കുകയുംസമൂഹത്തിൽ അസ്വസ്ഥത പടർത്താൻ ശ്രമിച്ചതിനുമാണ് കേസ് വിവിധ കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിവിധ വിഭാഗങ്ങൾക്ക് ഇടയിൽ വിദ്വേഷം പടർത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ട്രാക്ടർ റാലിക്കിടെ കർഷകൻ വെടിയേറ്റു മരിച്ചെന്ന് ട്വീറ്റ് ചെയ്ത ശശി തരൂർ എം.പി.ക്കെതിരേ യു.പി. പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞാണെന്ന് ഡൽഹി പോലീസ് പിന്നീട് ദൃശ്യങ്ങൾ സഹിതം വിശദീകരിച്ചിരുന്നു. content highlights:Sashi Tharoor and Rajdeep Sardesai moves supreme court


from mathrubhumi.latestnews.rssfeed https://ift.tt/2YL34ol
via IFTTT