Breaking

Wednesday, February 3, 2021

രാജ്യസഭയില്‍ ബഹളം; മൂന്ന് എഎപി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡൽഹി: കാർഷിക നിയമങ്ങളെച്ചൊല്ലി രാജ്യസഭയിൽ ഇന്നും ബഹളം. രാവിലെ സഭ സമ്മേളിച്ച ഉടൻ തന്നെ എ.എ.പി യിലെ മൂന്ന് അംഗങ്ങളാണ് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയത്. ഇതേത്തുടർന്ന് സഭ 9.40 വരെ നിർത്തിവെച്ചു. പിന്നീട് സഭ ചേർന്നപ്പോൾ ഈ മൂന്ന് എംപിമാരെ ഇന്നത്തേക്ക്സസ്പെൻഡ് ചെയ്തതായി സഭാധ്യക്ഷൻ വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. സഭയിൽ നിന്ന് പുറത്ത് പോകാൻ തയ്യാറാകാത്ത ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. കർഷക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ 15 മണിക്കൂർ അനുവദിക്കണമെന്ന കാര്യത്തിൽ ഭരണകക്ഷി-പ്രതിപക്ഷ കക്ഷികൾ ധാരണയിലായി. സഭാ നടപടികൾ ചില അംഗങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും സഭാധ്യക്ഷൻ അംഗങ്ങളെ അറിയിച്ചു. നന്ദി പ്രമേയ ചർച്ചയിൽ രാജ്യസഭയിൽ ചർച്ച തുടരുകയാണ്. content highlights:Rajya Sabha: Chairman asks 3 members to withdraw from House


from mathrubhumi.latestnews.rssfeed https://ift.tt/3oJttgQ
via IFTTT