Breaking

Friday, February 5, 2021

സി.പി.എം. നിയന്ത്രണത്തിലുള്ള ചിന്ത വാരികയില്‍ അദാനിയുടെ പരസ്യം

തിരുവനന്തപുരം:അദാനി കമ്പനിയുടെ പരസ്യം സി.പി.എം. നിയന്ത്രണത്തിലുള്ള ചിന്ത വാരികയിൽ. ജനുവരി അവസാനവാരം ഇറങ്ങിയ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുവൻ പേജ് പരസ്യം നൽകിയത്. രാജ്യത്തെ കൽക്കരി ഖനനം, തുറമുഖം, ഊർജ്ജ ഉത്പാദനം എന്നീ മേഖലകളിൽ ഒന്നാം സ്ഥാനക്കാരൻ എന്ന് അവകാശപ്പെടുന്നതാണ് ചിന്തയിലെ പരസ്യം. രാഷ്ട്രീയ നയത്തിൽ എതിർ ചേരിയിൽ നിർത്തിയിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ പരസ്യം പണം വാങ്ങി സിപിഎം വാരിക തന്നെ പ്രസിദ്ധീകരിച്ചതാണ് ശ്രദ്ധേയം. കേന്ദ്ര സർക്കാരും അദാനി ഗ്രൂപ്പുമായുള്ള ബന്ധം ഉന്നയിച്ച് നിരവധി ലേഖനങ്ങൾ ചിന്തയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപരം വിമാനത്താവളം അദാനിക്ക് നൽകുന്നതിൽ പ്രതിഷേധിച്ച് സിപിഎം പ്രത്യക്ഷ സമരത്തിലാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിടയക്കം നിരവധി വിമർശനങ്ങളും ഉന്നയിച്ചിരുന്നു. വിമാനത്താവള കൈമാറ്റം സംബന്ധിച്ച് സർക്കാരിന്റെ കേസ് ഇപ്പോഴും തുടരുകയാണ്. Content Highlights: Adani group advertisement in Chintha Weekly


from mathrubhumi.latestnews.rssfeed https://ift.tt/2MWYCk1
via IFTTT