Breaking

Friday, February 12, 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ

ചാത്തന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കാമുകനുപിന്നാലെ പിതാവും അറസ്റ്റിലായി. പോലീസ് പറയുന്നത്: പെൺകുട്ടിയെ പ്രണയംനടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മൂന്നുദിവസംമുൻപാണ് ആദിച്ചനല്ലൂർ സ്വദേശിയായ യുവാവിനെ അറസ്റ്റുചെയ്തത്. തുടർന്ന് പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കി. പിതാവ് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകി. ഇതേത്തുടർന്ന് പിതാവിനെ അറസ്റ്റുചെയ്തു. നിർധന കുടുംബത്തിൽപ്പെട്ട പെൺകുട്ടി പത്താം ക്ലാസ് കഴിഞ്ഞു വീട്ടിൽനിന്നപ്പോഴാണ് സംഭവം. വീട്ടിൽവെച്ചും ബന്ധുവീട്ടിൽവെച്ചും സഹോദരന്റെ സുഹൃത്തായ കാമുകൻ പീഡിപ്പിച്ചു. കഴിഞ്ഞ നവംബർമുതൽ, മദ്യപനായ പിതാവും വീട്ടിൽ ആരുമില്ലാത്തസമയത്ത് പീഡിപ്പിച്ചിരുന്നു. ഇൻസ്പെക്ടർ അനീഷ്, എസ്.ഐ.മാരായ ഷീന, നിസാറുദ്ദീൻ, എ.എസ്.ഐ. രാജേഷ്, സി.പി.ഒ.മാരായ ശാരിക, രഞ്ജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Content Highlights:Father arrested for molesting minor girl


from mathrubhumi.latestnews.rssfeed https://ift.tt/3pdsOVh
via IFTTT