ബെയ്ജിങ്: ഗാൽവനിൽ ഇന്ത്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട സൈനികർക്ക് മരണാനന്തര ബഹുമതികൾ നൽകിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 ജൂണിലാണ് ലഡാക്കിലെ ഗാൽവാൻ താഴ് വരയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. ചെൻ ഹോങ്ജുൻ, ചെൻ ഷിയാങ്റോങ്, ഷിയാവോ സിയുവാൻ, വാങ് ഴുവോറൻ എന്നിവർ വിദേശ സൈനികരുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലുപേരിലൊരാളായ ചെന്നിന് മരണാനന്തര ബഹുമതിയായ ഗാർഡിയൻ ഓഫ് ഫ്രോണ്ടിയർ ഹീറോ എന്ന പദവി നൽകി ചൈന ആദരിച്ചു. മറ്റ് മൂന്ന് പേർക്കും ഫസ്റ്റ് ക്ലാസ് മെറിറ്റ് ഫലകവും നൽകി. ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 സൈനികർ വീരമൃത്യുവരിച്ചതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുഴുവൻ സൈനികരുടെയും പേരു വിവരങ്ങളും പുറത്തുവിട്ടിരുന്നു. വെടിനിർത്തൽ കരാറുള്ളതിനാൽ കുന്തവും വടിയും കല്ലും ഉപയോഗിച്ചാണ് ഗാൽവാൻ അതിർത്തിയിൽ വെച്ച് ചൈനീസ് സേന ഇന്ത്യൻ സേനയെ അന്നാക്രമിച്ചത്. തങ്ങളുടെ സൈനികരുംകൊല്ലപ്പെട്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും എത്രപേർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നില്ല. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘർഷത്തിൽ രക്തം ചിന്തുന്നത്.അമേരിക്കൻ-റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ 40 ഓളം ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം നൽകിയത്. എന്നാൽ ചൈന ഇതുവരെയും ഇത് സ്ഥിരീകരിച്ചിട്ടില്ല content highlights:China reveals 4 soldiers killed in June 2020 border clash with India
from mathrubhumi.latestnews.rssfeed https://ift.tt/3ucuIcv
via
IFTTT