Breaking

Tuesday, February 9, 2021

'ഞാന്‍ എന്തുകൊണ്ട് ബി.ജെ.പി. ആയി'- വിശദീകരിച്ച് ജേക്കബ് തോമസ്

കോഴിക്കോട്: എന്തുകൊണ്ട് ബി.ജെ.പിയിൽ ചേർന്നുവെന്ന് വിശദീകരിച്ച് മുൻ ഡി.ജി.പി. ജേക്കബ് തോമസ് ഐ.പി.എസ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിവിൽ സർവീസ് തിരഞ്ഞെടുക്കുമ്പോൾ രാജ്യത്തെയും ജനങ്ങളെയും സേവിക്കാമെന്ന് ആഗ്രഹിച്ചു. എന്നാൽ സ്വാർഥരായ, രാഷ്ട്രബോധമില്ലാത്ത ചിലരുടെ താൽപര്യത്തിനും ഇഷ്ടങ്ങൾക്കും എതിര് നിന്നപ്പോൾ ദ്രോഹിക്കുകയും മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു- ജേക്കബ് തോമസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. എന്റെ ജനങ്ങൾക്കായി, എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീ നാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ, എന്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ, എന്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി ബി.ജെ.പി. ആയത്- ജേക്കബ് തോമസ് കുറിപ്പിൽ വിശദീകരിക്കുന്നു. ജേക്കബ് തോമസ് ഐ.പി.എസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഞാൻ എന്തു കൊണ്ട് BJP ആയി ?? സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടിൽ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത - ചിലരുടെ താൽപര്യത്തിന്/ ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു - അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു. വേദനിച്ചു - എന്റെ ജനങ്ങൾക്കായി എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ ,എന്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ , എന്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി BJP ആയത് . content highlights:why i joined bjp- former dgp jacob thomas ips facebook post


from mathrubhumi.latestnews.rssfeed https://ift.tt/3rySLAj
via IFTTT