Breaking

Wednesday, February 3, 2021

ജന്മദിനസമ്മാനമായി ബൈക്ക് കാത്തുവെച്ച് അച്ഛനും അമ്മയും; വാങ്ങുംമുന്‍പേ വിഷ്ണുക്കുട്ടന് ദാരുണാന്ത്യം

വിഷ്ണു ഉഴവൂർ: ഫെബ്രുവരി നാല് വ്യാഴാഴ്ച... പ്രിയപ്പെട്ട വിഷ്ണുക്കുട്ടന്റെ 21-ാം ജന്മദിനമാണ്. ബൈക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഷ്ണുവിന് ജന്മദിനത്തിൽ സർപ്രൈസ് സമ്മാനമായി ബൈക്ക് സമ്മാനിക്കണം. പയസ് മൗണ്ട് കണ്ണുകുഴയ്ക്കൽ വീട്ടിൽ വിജയനും സതിയും വിഷ്ണു ഇതിനായി നേരത്തതന്നെ ബൈക്ക് ബുക്ക് ചെയ്തു. ഈ ബൈക്കിൽ യാത്രചെയ്യാൻ വിഷ്ണു വിജയനെ വിധി അനുവദിച്ചില്ല. ചൊവ്വാഴ്ച രാവിലെ പ്രഭാത ഭക്ഷണം നൽകി യാത്രയാക്കിയ മകന്റെ മരണവിവരമാണ് വൈകാതെ വീട്ടിലേക്ക് എത്തിയത്. ഐ.ടി.സി. പാസായ ശേഷമാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ വിഷ്ണു ജോലിക്ക് കയറിയത്. ജോലിക്ക് ബൈക്കിൽ പോകുംവഴി ചൊവ്വാഴ്ച രാവിലെ മണീടുവെച്ചായിരുന്നു അപകടം. എതിരേ വന്ന വാഹനത്തിൽനിന്ന് രക്ഷപ്പെടാനായി ബൈക്ക് വെട്ടിച്ചു. ഈ സമയം ബൈക്ക് റോഡിലെ കുഴിയിൽ വീണു. വിഷ്ണു ബൈക്കിൽനിന്ന് തെറിച്ചുവീണു. ചങ്കിടിച്ചായിരുന്നു വീഴ്ച. ആരക്കുന്നത്തെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ വിജയൻ ചെത്ത് തൊഴിലാളിയാണ്. അമ്മ സതി കുടുംബശ്രീയിലെ സജീവ പ്രവർത്തകയും. ഏക സഹോദരി അയനയുടെ വിവാഹം രണ്ടാഴ്ച മുമ്പായിരുന്നു. ശവസംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. Content Highlights:Young man killed in accident days before 21th birthday


from mathrubhumi.latestnews.rssfeed https://ift.tt/3cHijHr
via IFTTT