Breaking

Wednesday, February 3, 2021

ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ രാജ്യത്തെ വില്‍ക്കുന്നില്ല; റിഹാനയ്‌ക്കെതിരേ കങ്കണ

കർഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ഗായിക റിഹാനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കങ്കണ റണാവത്ത്. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സിഎൻഎൻ തയ്യാറാക്കിയ വാർത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കുന്നില്ലെന്നും റിഹാന ചോദിച്ചു. ഇതാണ് കങ്കണയെ ചൊടിപ്പിച്ചത്. ആരും ഇതെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ അവർ കർഷകരല്ല തീവ്രവാദികളാണ്. ഇവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു, അതുവഴി മുറിപ്പെട്ട ദുർബലമായ രാജ്യത്തെ ചൈനയ്ക്ക് കീഴടക്കുകയും ചൈനീസ് കോളനിയുണ്ടാക്കുകയും ചെയ്യാം. അമേരിക്കയെപ്പോലെ. ഇരിക്കൂ വിഡ്ഢീ, ഞങ്ങൾ നിങ്ങൾ ഡമ്മികളെപ്പോലെ രാജ്യത്തെ വിൽക്കുന്നില്ല- കങ്കണ കുറിച്ചു. No one is talking about it because they are not farmers they are terrorists who are trying to divide India, so that China can take over our vulnerable broken nation and make it a Chinese colony much like USA... Sit down you fool, we are not selling our nation like you dummies. https://t.co/OIAD5Pa61a — Kangana Ranaut (@KanganaTeam) February 2, 2021 കർഷക പ്രക്ഷോഭത്തെ തുടക്കം മുതൽ എതിർക്കുകയും കർഷകരെ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തയാളാണ് കങ്കണ. ഇതിന്റെ പേരിൽ കങ്കണയും ഗായകൻ ദിൽജിത് ദോസാൻഝും തമ്മിൽ കടുത്ത വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. കർഷക സമരത്തിൽ പങ്കെടുത്ത വൃദ്ധയെ ഷഹീൻബാഗ് ദാദിയായി ചിത്രീകരിച്ച് കങ്കണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റ് പങ്കുവച്ചതും വലിയ വിവാദമായിരുന്നു. Content Highlights: Kangana Ranaut against Rihanna, Calls her fool and farmers Terrorists


from mathrubhumi.latestnews.rssfeed https://ift.tt/3rhr9Q5
via IFTTT